ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ സകല മരിച്ചവരുടേയും ഓര്‍മദിനം ആചരിച്ചു
Monday, February 16, 2015 6:38 AM IST
ഷിക്കാഗോ: ഫെബ്രുവരി പതിമൂന്നാം തിയതി, ഷിക്കാഗോ സേക്രട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സകല മരിച്ചവരുടേയും അനുസ്മരണദിനം ഭക്തിപുരസരം ആചരിച്ചു

ദനഹകാലത്തിലെ അവസാനവെള്ളിയാഴ്ചയാണു പൌരസ്ത്യസഭകളില്‍ സകലമരിച്ചവരുടെയും അനുസ്മരണം നടത്താറുള്ളത്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ വിശ്വാസവെളിച്ചം നമുക്ക് പകര്‍ന്നുതന്ന സ്നാപക യോഹന്നാന്‍ മുതല്‍ മരിച്ച പൂര്‍വികരെ വരെ ദനഹാകാലത്തിലെ വെള്ളിയാഴ്ചകളില്‍ അനുസ്മരിച്ച് പ്രാര്‍ത്തിക്കുന്നുവെന്ന് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് തന്റെ വചനസന്ദേശത്തില്‍ അനുസ്മരിക്കുകയുണ്ടായി. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി