യൂറോപ്യന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്നു നേതാക്കള്‍
Saturday, February 14, 2015 10:36 AM IST
ബ്രസല്‍സ്: ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ യൂറോപ്പിനുള്ളിലെ അതിര്‍ത്തി പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നു രാഷ്ട്രനേതാക്കള്‍. കഴിഞ്ഞ മാസത്തെ പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍.

ഭീകരരുടെ സ്വതന്ത്ര നീക്കം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഷെങ്കന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സഞ്ചാരസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികള്‍തന്നെ ഇനി പ്രതീക്ഷിക്കാം.

ഭീകരബന്ധമുള്ളവരെ കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്കു വിധേയരാക്കാന്‍ സൌകര്യം ലഭിക്കുന്നതിനു ഷെങ്കന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തുന്നതും പരിഗണിക്കണമെന്നു സ്പെയിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തത്കാലം ഉടമ്പടി ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന നിലപാടാണു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍