ജര്‍മന്‍ നിവിയ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നു
Saturday, February 14, 2015 10:35 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പ്രസിദ്ധ ജര്‍മന്‍ കോസ്മറ്റിക് നിവിയ ഉത്പന്നങ്ങള്‍ ഇനിമുതല്‍ ഇന്ത്യയില്‍ നിര്‍മാണമാരംഭിക്കുന്നു. ഇന്ത്യയിലെ അഹമ്മദാബാദില്‍ നിവിയ ഉത്പന്ന കമ്പനി അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ച് നിവിയ ബോഡി ക്രീം, ബോഡി മില്‍ക്, ഫെയിസ് ക്രീം, ബേബി ലോഷന്‍, ബേബി ക്രീം, ഡിയോ, നിവിയാ ഹെയര്‍ സ്റ്റൈല്‍ സ്പ്രേ എന്നിവയുടെ ഉത്പാദനം തുടങ്ങുന്നു. ഇതോടെ ഇന്ത്യാക്കാര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ഒറിജിനല്‍ നിവിയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും.

ജര്‍മനിയിലെ ബീയേഴ്ഡോര്‍ഫ് നിവിയ ഉത്പന്ന കമ്പനിയും ഗുജറാത്ത് ഗവണ്‍മെന്റുമായി ഇതിനുള്ള ഉടമ്പടിയില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ച് പ്രാരംഭ പ്രവര്‍ത്തനമാരംഭിച്ചു. ചൈനയിലെ നിവിയ ഉത്പാദനം കൂടുതല്‍ വിപുലീകരിക്കാതെ ഇന്ത്യയിലെ ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു നിവിയ കമ്പനി സിഇഒ സ്റാഫാന്‍ ഹൈഡന്‍റൈഹ് പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍