അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എക്കു സ്വീകരണം നല്‍കി
Saturday, February 14, 2015 8:29 AM IST
ലണ്ടന്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം ലണ്ടനിലെത്തിയ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയ്ക്കു ഹീത്രു വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണു സ്വീകരണം നല്‍കിയത്. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയന്‍ പ്രസിഡന്റ് റെജി പാറയ്ക്കനോടൊപ്പമാണ് അദ്ദേഹം ലണ്ടനിലെത്തിയത്.

വിമാനത്താവളത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ മാനുവല്‍ മാത്യു, ജിജോ അരയത്ത്, സിറില്‍ കൈതവേലി, പി.കെ. രാജുമോന്‍, ജോഷി പനംപേല്‍, സന്തോഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണു മോന്‍സിനെ സ്വീകരിച്ചത്. സ്വാന്‍സിയിലും പിന്നീടു ലണ്ടനിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം അദ്ദേഹം തിരികെ നാട്ടിലേക്കു മടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737171244.