ബര്‍ലിന്‍ ഇന്ത്യന്‍ എംബസിയില്‍ ബോളിവുഡ് സിനിമയും ഭരതനാട്യവും
Friday, February 13, 2015 10:17 AM IST
ബര്‍ലിന്‍: ബര്‍ലിന്‍ ഇന്ത്യന്‍ എംബസിയില്‍ കള്‍ച്ചറല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ എംബസി ഓഡിറ്റോറിയത്തില്‍ ബോളിവുഡ് സിനിമയും ഭരതനാട്യവും മറ്റു വിവിധ പരിപാടികളും നടത്തുന്നു.

ഫെബ്രുവരി 18}ു(ബുധന്‍) വൈകുന്നേരം ആറി}ു ബോളിവുഡ് സിനിമ ആജാ നാച്ലെ (2007) എന്ന ഹിന്ദി ചിത്രമാണു പ്രദര്‍ശിപ്പിക്കുന്നത്. മാധുരി ദീക്ഷിത്, കൊങ്കാനാ സെന്‍ ശര്‍മ, കുനല്‍ കപൂര്‍, രഘുബീര്‍ യാദവ്, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ മേത്തയാണ്. ജര്‍മന്‍ ഭാഷയിലുള്ള മൊഴിമാറ്റത്തോടുകൂടി പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ദൈര്‍ഘ്യം 145 മിനിറ്റാണ്.

19}ു (വ്യാഴം) വൈകുന്നേരം നാലി}ു ഗ്ളിംസസ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ സ്പൈസസിന്റെ ചരിത്രം വിളമ്പുന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ഇംഗ്ളീഷ് ഭാഷയിലുള്ള ഡോക്യുമെന്ററിക്കൊപ്പം ചര്‍ച്ചയും ഉണ്ടായിരിക്കും.

27}ു(വെള്ളി) വൈകുന്നേരം ഏഴി}ു ഭരതനാട്യം അരങ്ങേറും. യോഗേശ്വരന്‍ എന്‍സെംബറിന്റെ ലൈവ് മ്യൂസിക്കില്‍ യോഹാനാ ദേവി, ഏഫാ. ഇസൊല്‍ഡെ ബാല്‍സാര്‍ എന്നിവരാണു നൃത്തം കാഴ്ചവയ്ക്കുന്നത്.

മാര്‍ച്ച് രണ്ടി}ു(തിങ്കള്‍) മഹാത്മ ആന്‍ഡ് മോസാര്‍ട്ട് അന്നും ഇന്നും എന്ന പരിപാടിയുണ്ടായിരിക്കും. ലൈവ് ക്ളാസിക്കല്‍ മ്യൂസിക്കിന്റെ അകമ്പടിയോടെ ക്ളാസിക്കല്‍ നൃത്തവും പാവകൊണ്ടുള്ള നാടകവുമാണ് അവതരിപ്പിക്കുന്നത്. കരോലിന്‍ ഗൊഡെക്കെ,

മാര്‍ച്ച് നാലി}ു (ബുധന്‍) വൈകുന്നേരം നാലി}ു ഹോളിയെപ്പറ്റിയുള്ള 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും തുടര്‍ന്നു ചര്‍ച്ചയും ഉണ്ടായിരിക്കും.

എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൌജന്യമായിരിക്കും. പരിപാടി കാണാനെത്തുന്നവര്‍ പാസ്പോര്‍ട്ടോ, ഐഡന്റിറ്റി കാര്‍ഡോ കൈവശം വയ്ക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പ്രവേശനം സാധ്യമാവൂ. ആഹാര സാധനങ്ങളോ ബാഗുകളോ മറ്റും അകത്തു പ്രവേശിപ്പിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അൌറശീൃശൌാ ഋായമ്യ ീള കിറശമ, ഠശലൃഴമൃലിേൃ. 17 10785 ആലൃഹശി.കിളീൃാമശീിേ: 03025 79 54 05.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍