ബ്രിസ്ബേയ്നില്‍ മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ മാര്‍ച്ച് 14ന്
Friday, February 13, 2015 3:48 AM IST
ബ്രിസ്ബേയ്ന്‍: ബ്രിസ്ബേയ്ന്‍ മലയാളി അസോസിയേഷനും ബ്രിസ്ബേയ്ന്‍ സിറ്റി കൌണ്‍സിലും സംയുക്തമായി മള്‍ട്ടികള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഒരുക്കുന്ന ഫുഡ്സ്റാളുകള്‍, കലാപരിപാടികള്‍, സ്റേജ് ഷോകള്‍, ഫയര്‍ വര്‍ക്സ്, ബാന്‍ഡ് പെര്‍ഫോമന്‍സ് തുടങ്ങിയവ ഫെസ്റിവലിന്റെ ഭാഗമാണ്.

ബ്രിസ്ബേയിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മാത്യു, സെക്രട്ടറി പോള്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്വാഗതസംഘം മഹാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.

മാര്‍ച്ച് 14നു സ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി