കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
Thursday, February 12, 2015 10:49 AM IST
ന്യൂയോര്‍ക്ക്: ജനുവരി 31നു നടന്ന കേരള സമാജം തെരഞ്ഞെടുപ്പില്‍ കുഞ്ഞ് മാലിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എലിസബത്ത് ഫിലിപ്പും, സെക്രട്ടറിയായി ബേബി ജോസും ജോയിന്റ് സെക്രട്ടറിയായി കെ.വി. വര്‍ഗീസും ട്രഷററായി സോമന്‍ നായരും തെരഞ്ഞെടുക്കപ്പെട്ടു.

ബോര്‍ഡ് ഓഫ് ട്രസ്റിയായി ഡോ. ജോസ് കാനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വിന്‍സെന്റ് സിറിയക്കാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍. സരോജാ വര്‍ഗീസ്, ജോണ്‍ പോള്‍, വര്‍ഗീസ് ലൂക്കോസ് എന്നിവരാണ് മറ്റ് ബോര്‍ഡ് ഓഫ് ട്രസ്റീസ്. ഓഡിറ്റേഴ്സായി സഖറിയ കരുവേലി, ജോസുകുട്ടി ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പ് മഠത്തില്‍, റോയി മാത്യൂസ്, തോമസ് മത്തായി, ടോമി മഠത്തില്‍കുന്നേല്‍, സജി തോമസ്, ജോണ്‍ താമരവേലില്‍, രാജു വര്‍ഗീസ് എന്നിവരാണു പുതിയ കമ്മിറ്റി അംഗങ്ങള്‍.

ഫെബ്രുവരി എട്ടിനു ഫ്ളോറല്‍ പാര്‍ക്കിലുള്ള കേരളാ കിച്ചണില്‍ നടന്ന ചടങ്ങില്‍ രേഖകള്‍ കൈമാറി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരള സമാജത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ പുതിയ ഭാരവാഹികള്‍ തീരുമാനമെടുത്തു. പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍