വിദേശ ടൂറിസ്റുകളുടെ എണ്ണത്തില്‍ ജര്‍മനിക്കു റിക്കാര്‍ഡ്
Thursday, February 12, 2015 10:46 AM IST
ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റുകളുടെ എണ്ണത്തില്‍ ജര്‍മനി റിക്കാര്‍ഡ് സൃഷ്ടിച്ചു. 75.5 മില്യന്‍ വിദേശ ടൂറിസ്റുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യം സന്ദര്‍ശിച്ചത്. തുടരെ അഞ്ചാം വര്‍ഷമാണു ടൂറിസ്റുകളുടെ എണ്ണത്തിലെ റിക്കാര്‍ഡ് തിരുത്തപ്പെടുന്നത്.

ഒരു ദിവസത്തിലേറെ ദീര്‍ഘിച്ച യാത്രകള്‍ നടത്തുന്ന ആഭ്യന്തര ടൂറിസ്റുകളുടെ എണ്ണം മൂന്നു ശതമാനം വര്‍ധിച്ച് 348.5 മില്യനിലുമെത്തി. ജര്‍മനിയില്‍ ഒരു ദിവസത്തിലേറെ നീളുന്ന വിനോദയാത്രകള്‍ നടത്തിയ വിദേശികളുടെയും സ്വദേശികളുടെയും ആകെ എണ്ണം 424 മില്യന്‍.

ടൂറിസം മേഖലയില്‍ പരസ്യ പ്രചാരണം വര്‍ധിപ്പിച്ചാണു ജര്‍മനി ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയ്ക്ക് 28 മില്യന്‍ യൂറോയുടെ ബജറ്റ് അനുവദിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍