ഐസിഎഫ് ജിദ്ദാ കമ്മിറ്റി സ്റുഡന്റ്സ് അസംബ്ളി സംഘടിപ്പിച്ചു
Thursday, February 12, 2015 10:45 AM IST
ജിദ്ദ: വിദ്യാര്‍ഥികളില്‍ അച്ചടക്കവും ചിട്ടയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസയില്‍ സ്റുഡന്റ്സ് അസംബ്ളി സംഘടിപ്പിച്ചു. സമര്‍പ്പിത യൌവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ കോട്ടക്കലില്‍ നടക്കുന്ന എസ്വൈഎസ് സമ്മേളന പ്രചാരണ പരിപാടികളുടെ ഭാഗമായി ഐസിഎഫ് ജിദ്ദാ കമ്മിറ്റിയാണ് അസംബ്ളി സംഘടിപ്പിച്ചത്.

അബ്ദുള്‍ മജീദ് സഖാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ക്ളാരി മുസ്തഫാ സഅദി പ്രഭാഷണം നടത്തി. മാജിദ് സിദ്ദീഖ്, ജാബിര്‍ ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് അമീന്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍