ജര്‍മനിയില്‍ വിദഗ്ധ വിദ്യാഭ്യാസവും പരിശീലനവുമുള്ളവര്‍ക്കു ജോലിക്ക് അവസരം
Thursday, February 12, 2015 10:42 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ വിവിധ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വിദഗ്ധ പരിശീലനവും ജോലിയില്‍ പ്രവൃത്തിപരിചയവുമുള്ള ആയിരക്കണക്കിനു തൊഴിലന്വേഷകര്‍ക്കു ജോലിക്ക് അവസരം. യൂറോപ്യന്‍ യൂണിയനുപുറത്തുള്ള രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, ഇത് പത്രപരസ്യം നല്‍കുന്ന പ്രൈവറ്റ് കമ്പനികളില്‍ക്കൂടി ആകരുത്.

ഇന്ത്യയില്‍നിന്നു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജര്‍മന്‍ ഗവര്‍മെന്റിന്റെ സെന്‍ട്രല്‍ ജോബ് ഏജന്‍സിയായ 'ബുണ്ടസ് ഏജന്റസി ഫോര്‍ ആര്‍ബെയ്റ്റ്' മുഖാന്തിരമാണു ജോലിക്ക് അപേക്ഷിക്കേണ്ടത്. തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഓരോ രാജ്യത്തുമുള്ള ജര്‍മന്‍ എംബസി-കോണ്‍സുലേറ്റുകള്‍ എന്നിവയിലെ ജോബ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്നു ലഭിക്കും. ജര്‍മന്‍ ഗവണ്‍മെന്റിന്റെ ബോണിലുള്ള സെന്‍ട്രല്‍ ജോബ് ഏജന്‍സിയുടെ അഡ്രസ്, ടെലഫോണ്‍ നമ്പര്‍, വെബ് അഡ്രസ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.

അിുൃലരവുമൃിലൃ ളüൃ റലി ആലൃലശരവ അൃയലശലൃേെഹമൌയിശ്ലൃളമവൃലി റലൃ ദഅഢ
ഢശഹഹലാീായഹലൃ ടൃ. 76 
53123 ആീിി, ഏലൃാമ്യി 
ഠലഹ:0049 228/ 713 – 2000
വു://ഷീയയീലൃലെ.മൃയലശമേെഴലിൌൃ.റല/്മാഖആ/മൃെേലേെശലേ.വാഹ?ാ=1&മമ=1

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍