യുവജനങ്ങള്‍ക്ക് ആവേശമാകാന്‍ ജോണ്‍ സ്റെയിന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഫെബ്രുവരി 14ന്
Thursday, February 12, 2015 8:49 AM IST
ബ്രാഡ്ഫോര്‍ഡ്: ക്രിസ്തുവില്‍ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്തുവാനും സുവിശേഷങ്ങളിലൂടെ ദൈവിക ആനന്ദം അനുഭവിച്ചറിയുവാനും സത്യമാര്‍ഗത്തില്‍ അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ പാദരക്ഷികള്‍ അണിഞ്ഞ് ദുഷ്ടാരൂപിയുടെ കൂരമ്പ് തകര്‍ക്കുന്ന മൂര്‍ച്ചയേറിയ വിശ്വാസ പരിചയെടുത്ത് രക്ഷയുടെ പടത്തൊപ്പി അണിയുന്ന യുവജനങ്ങളെ ആവേശഭരിതമാക്കാന്‍ ജോണ്‍ സ്റെയിന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഫെബ്രുവരി 14ന് (ശനി) നടക്കും. രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സൌഖ്യദായക ശുശ്രൂഷകള്‍, കുമ്പസാരം, ദിവ്യബലി, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.

പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലുമാണു വചന ശുശ്രൂഷകള്‍. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനങ്ങളുണ്ടായിരിക്കും.

വിലാസം: ആലവേലഹ ഇീി്ലിശീിേ ഇലിൃല, ആ70 7ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം