ബ്രിസ്ബേയ്നില്‍ സീറോ മലബാര്‍ ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചു
Thursday, February 12, 2015 8:49 AM IST
ബ്രിസ്ബേയ്ന്‍: ബ്രിസ്ബേയ്നിലെ സീറോ മലബാര്‍ സഭാ സമൂഹം 2015ലെ സണ്‍ഡേ സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചു. നോര്‍ത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സണ്‍ഡേ സ്കൂള്‍ ക്ളാസുകളുടെ പ്രവര്‍ത്തനോദ്ഘാടനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുകരോട്ട് നിര്‍വഹിച്ചു.

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ ബാബു മാത്യു സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സഭാ ക്വീന്‍സ്ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, പാസ്ററല്‍ കൌണ്‍സില്‍ അംഗം ജോളി കരുമത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഒന്നാം ക്ളാസു മുതല്‍ 12-ാം ക്ളാസു വരെയുള്ള കുട്ടികള്‍ക്ക് വിവിധ ക്ളാസുകളില്‍ വേദപാഠം എല്ലാ ഞായറാഴ്ചയും രാവിലെ 9.30നുള്ള ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ നടക്കും.

സണ്‍ഡേ സ്കൂള്‍ എന്‍റോള്‍മെന്റിന് ബാബു മാത്യുവുമായി 0432274712 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോളി കരുമത്തി