കാന്‍സര്‍ കെയര്‍ യൂണിറ്റിലേക്കു കല കുവൈറ്റ് എല്‍സിഡി സംഭാവന ചെയ്തു
Thursday, February 12, 2015 7:38 AM IST
കുവൈറ്റ് സിറ്റി: തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ രോഗം മൂലം കഷ്ടതയനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനായുള്ള പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ യൂണിറ്റിലേക്കു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് എല്‍സിഡി സംഭാവന ചെയ്തു. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഹോമിയോ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ഫഹഹീല്‍ മേഖല സെക്രട്ടറി സി.എസ്. സുഗതകുമാറാണ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനു കൈമാറിയത്. പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസര്‍ സി.ടി. അനിലകുമാരി, സൂപ്രണ്ട് ജോസ് എം. കുഴിന്തൊട്ടിയില്‍ എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍