വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
Thursday, February 12, 2015 7:36 AM IST
റിയാദ്: റിയാദില്‍നിന്നു 240 കിലോമീറ്റര്‍ അകലെ മദീന ഹൈവേയില്‍ മജ്മക്ക് സമീപം ജലാജയില്‍ ചൊവ്വാഴ്ച രാത്രി പത്തിനുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം പനങ്ങാങ്ങര സദേശി കോച്ചാംപള്ളി സൈനുദ്ദീന്‍ (30) മരിച്ചു. ബുറൈദയില്‍ പ്ളാസ്റ്റിക് സഞ്ചികള്‍ വിതരണം ചെയ്തു വന്നിരുന്ന സൈനുദ്ദീനും സഹോദരന്‍ ജാഫറും റിയാദില്‍നിന്നും സാധനങ്ങളെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. സഹോദരന്‍ ജാഫര്‍ ഓടിച്ചിരുന്ന ഡൈന വാന്‍ ട്രെയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജാഫര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അബൂബക്കറാണു പിതാവ്. അങ്ങാടിപ്പുറം പരിയാപുരം സ്വദേശിനി റസീല ഭാര്യയാണ്. അഞ്ച് വയസുള്ള റന ഫാത്തിമ ഏക മകള്‍. സൌദിയിലുള്ള അഷ്റഫ്, സക്കീര്‍ എന്നിവരും സഹോദരങ്ങളാണ്. സുഹ്റ ഏക സഹോദരി. സൈനുദ്ദീന്‍ നാലു വര്‍ഷമായി സൌദി അറേബ്യയിലുണ്ട്. മൃതദേഹം നാട്ടിലയയ്ക്കുന്നതിനുള്ള അനന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി സഹായത്തിനു ബന്ധുക്കളോടൊപ്പമുള്ള റിയാദിലെ പനങ്ങാങ്ങര പെയ്സ് എന്ന സംഘടനയുടെ ഭാരവാഹികളായ ശുഐബും ജീവകാരുണ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍