'പ്രണാം' മള്‍ട്ടി മീഡിയ ഇന്റര്‍നാഷണല്‍ രംഗത്തെത്തുന്നു
Thursday, February 12, 2015 7:33 AM IST
ന്യൂജേഴ്സി: കേരളത്തിലെയും വിദേശങ്ങളിലെയും പ്രതിഭകളെ സമന്വയിപ്പിച്ച് നൂതനകലാസംരംഭങ്ങള്‍ വാര്‍ത്തെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി ബിഷപ് ജോര്‍ജ് നൈനാന്‍ നിലവിളക്കുകൊളുത്തി പ്രണാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രണാമിന്റെ സാരഥി വിനു ചാക്കോ സ്വാഗതം പറഞ്ഞു. കേരളത്തിലെ പ്രമുഖഗായകരും സംഗീതപ്രതിഭകളും വിദേശത്തെ സംഗീതജ്ഞരും അണിനിരക്കുന്ന പ്രണാം മള്‍ട്ടിമീഡിയയുടെ ആദ്യ ഓഡിയോ ആല്‍ബത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.