ന്യൂജേഴ്സി: കേരളത്തിലെ വോളിബോള്പ്രേമികളുടെ അഭിമാനതാരം ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി കേരള വോളി ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജേഴ്സി ഗാര്ഡന് സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ നടത്തുന്നു.
കാനഡയില്‍നിന്നും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 14 ഓളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് എന്തുകൊണ്ടും വാശിയേറിയ പ്രകടനങ്ങള്‍ക്കു വേദിയാകും.
ഫെബ്രുവരി ഏഴിനു സ്വാദ് റസ്ററന്റില്‍ നടന്ന രണ്ടാമത് ആലോചനാ യോഗത്തില്‍ പ്രോഗ്രാം നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു. ടീനക് അന്നപൂര്‍ണ റസ്ററന്റില്‍ നടന്ന ആദ്യ മീറ്റിംഗില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
പേട്രണ്‍ ടി.എസ്. ചാക്കോ, ചെയര്മാന് ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്, ജോയ് ചാക്കപ്പന്, ഹരികുമാര്‍ രാജന്, ബോബി തോമസ്, സെബാസ്റ്യന്‍ ജോസഫ്, ക്രിസ്റി ആയൂര്‍, ബിജേഷ്കുമാര്‍ ഫ്രാന്‍സിസ് പള്ളുപ്പെട്ട, മാത്യു ബിനു, രാജന് മോടയില്‍, ജോസഫ് ഇടിക്കുള, വിനു ചാക്കോ, മാര്‍ക്കോസ് തുടങ്ങി നിരവധി കായികപ്രേമികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഫെബ്രുവരി 22നു നടക്കുന്ന അടുത്ത യോഗത്തില്‍ എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോ-ഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ് അറിയിച്ചു. ടൂര്‍ണമെന്റിനുവേണ്ടി പുതിയതായി തയാറാക്കുന്ന വെബ്സൈറ്റ് ലോഞ്ചിംഗ് അന്നേ ദിവസം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616, ജേംസണ്‍ കുര്യാക്കോസ് 2016005454, ക്രിസ്റി 5515805872, ടിഎസ് ചാക്കോ 2018870750.
റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്