ജിദ്ദ: ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ നടത്തിയ 'പ്രിയപ്പെട്ട നബി മാനവികതയുടെ പ്രവാചകന്' കാമ്പയിനിന് കലാ മത്സരങ്ങളോടെ ഉജജ്വല സമാപനം.
ജിദ്ദ മക്ക ഹൈവേയിലെ ഇസ്തിറാഹ അബുജാലയില് നടന്ന സമാപന പരിപാടിയില്‍ സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറം സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.
കഴിഞ്ഞ ഒരു മാസമായി ഏരിയ തലങ്ങളില്‍ നടന്നു വരുന്ന കാമ്പയിനില്‍ സബ് ജൂണിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ്, ജൂണിയര്‍ ബോയ്സ് എന്നീ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, പ്രസംഗം, പ്രവാചക മദ്ഹ് ഗാനം, ക്വിസ് എന്നീ മത്സര ഇനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഏരിയ തല മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ മാറ്റുരച്ച ഫൈനല്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ യാസീന്‍ സലീം (റുവൈസ്), സബ്ജൂണിയര്‍ വിഭാഗത്തില്‍ ഇസ്മായില്‍ കുഞ്ഞി മുഹമ്മദ്, മുസമ്മില്‍ സിദ്ദീഖ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റുവൈസ് ഏരിയ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി, മക്ക റോഡ് ഏരിയയാണ് റണ്ണേഴ്സ് അപ്പ്.
മുതിര്‍ന്നവര്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ഷാഹിന സുബൈര്‍, സാബിറ സാദിഖ്, ഹസീന സൈദ് എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. ഗാന മത്സരത്തില്‍ ഉസ്മാന് പാണ്ടിക്കാട്, മുഹമ്മദ് കുഭി അരിമ്പ്ര, മുഹമ്മദ് ഷാ ആലുവ, ഹസന് തലശേരി, ഹമീദ് കരുംപിലാക്ക. എന്നിവര്‍ വിധികര്‍ത്താക്കളായി. മറ്റ് മത്സരങ്ങള്‍ മായിന്‍ ബാദുഷ മൌലവി, മുജീബ് ഷൊര്‍ണ്ണൂര്‍, മൊയ്തീന്, സുബൈര്‍ മൌലവി, അബ്ദുള്‍ റഹിമാന്‍ കുൂര്‍, മുഹമ്മദലി വെങ്ങാട്, ഹനീഫ കിഴിശേരി, കബീര്‍ കൊണ്േടാട്ടി, ഹക്കിം കണ്ണൂര്‍, മുനീര്‍ മേലാറ്റൂര്‍ എിവര്‍ നിയന്ത്രിച്ചു.
സ്റുഡന്റ്സ് ഫ്രട്ടേണിറ്റ ഫോറത്തിന്റെ ദഫ്മുട്ട്, ഫ്രട്ടേണിറ്റി ബലദ് ഏരിയയുടെ കോല്‍ക്കളി, കിലോ 14 ഏരിയയുടെ മലബാര്‍ വിപ്ളവ ദൃശ്യാവിഷ്കാരം എന്നിവയും കാണികള്‍ക്ക് കലാ വിരുന്നായി.
ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. മുഹമ്മദ് റാസിഖ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ശിക്ഷയും ശിക്ഷണവും അതിന്റേതായ അര്‍ഥത്തില്‍ തന്നെ മനസിലാക്കി കുട്ടികളോട് ഇടപഴകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ലോകമാകെ പ്രവാചകനെ പരിഹസിച്ചും ഇകഴ്ത്തിയും പ്രതിലോമ ശക്തികള്‍ അരങ്ങ് വാഴുമ്പോള്‍ പ്രവാചക സന്ദേശം ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്െ ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ജസ്റീസ് ഫോര്‍ മഅദനി ഫോറം പ്രസിഡന്റ് അഡ്വ. മുനീര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് തിരുനബിയുടെ ചര്യ പരിചയപ്പെടുത്തുന്നതിലൂടെ നന്മയിലേക്ക് നടത്താന്‍ ശ്രമിച്ച ഫ്രട്ടേര്‍ണിറ്റി ഫോറം ഒരുരക്ഷാകര്ത്താവിന്റെ നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന് നസിം ജാലിയാത്ത് മലയാളം വിഭാഗം തലവന്‍ അബ്ദുള്‍ റഹ്മാന് ഉമരി പറഞ്ഞു. ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഫ്രട്ടേര്‍ണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് സിറാജ് വാണിയമ്പലം പ്രവാചക ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ വേണ്ടി അത് വികലമാക്കാതിരിക്കാന്‍ ശ്രമിക്കേതുണ്െടന്നും പ്രവാചകന് മാപ്പ് നല്കേണ്ടിടത്ത് മാത്രം മാപ്പ് നല്‍കുകയും ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിക്കുകയും ചെയ്തിട്ടുണ്െടന്നും പൊതു മാപ്പ് നല്കിയപ്പോള് പോലും ചിലരെ അവരുടെ മുന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചിട്ടുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ഫ്രട്ടേണിറ്റി ഫോറം ജിദ്ദ റീജിയണല്‍ പ്രസിഡന്റ്് ഷംസു മലപ്പുറം അധ്യക്ഷത വഹിച്ചു. തേജസ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഉസ്മാന് ഷൊര്‍ണൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് മുജീബ് കൊല്ലം, കാകി ത്വയ്യിബ ഹൈദരാബാദ് ട്രസ്റിന്റെ ജിദ്ദ ജനറല്‍ സെക്രട്ടറി സയിദ് വിഖാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി ഷംസു കൊണ്േടാട്ടി സ്വാഗതവും സലീം മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.