തോമസ് പോള്‍ നിര്യാതനായി
Wednesday, February 11, 2015 7:52 AM IST
ന്യൂയോര്‍ക്ക്: തിരുവല്ല ചാത്തങ്കേരി, അരിച്ചരില്‍ തോമസ് പോള്‍ (63) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഫെബ്രുവരി 11ന് (ബുധന്‍) രാവിലെ ഒമ്പതിനു മെറിക്കിലുള്ള, ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍.

ഭാര്യ: ഏലമ്മ തോമസ് (ന്യൂയോര്‍ക്ക്), മകള്‍: സൂസന്‍ തോമസ്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഡേവിഡ് കൊണ്ടണ്ടൂര്‍