യുകെയില്‍ കണ്ണൂര്‍ സംഗമം
Wednesday, February 11, 2015 7:50 AM IST
മാഞ്ചസ്റര്‍: കണ്ണൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ കണ്ണൂര്‍ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 20നു രാവിലെ 10നു മാഞ്ചസ്ററില്‍ ആരംഭിക്കുന്ന സംഗമത്തില്‍ യുകെയിലെ എല്ലായിടങ്ങളില്‍നിന്നുള്ള ജനങ്ങള്‍ എത്തിച്ചേരുമെന്ന് ഇതിനോടധികം അറിയിച്ചു കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് തന്നെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ 200 ലധികം കുടുംബങ്ങളാണു പിന്തുണ അറിയിച്ച് സജീവമായത്.

കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതുസൌഹൃദസംഗമം എന്നതിലുപരി എല്ലാവരും പരസ്പരം പരിചയപ്പെടുക, തങ്ങളുടെ നാട്ടിലുള്ളവരെ തിരിച്ചറിയുക, വേദനിക്കുന്ന നാട്ടുകാരുണ്ടങ്കില്‍ എങ്ങനെ സഹായിക്കാം എന്നുള്ളതൊക്കെയാണു മുന്നിലുള്ള വിഷയങ്ങള്‍.

യുകെയുടെ എത്ര ദൂരത്തായാലും അവര്‍ക്കൊക്കെ വേണ്ടരീതിയിലുള്ള സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതാണ്. സുഹൃത്തുക്കള്‍ നേരത്തേ തയാറെടുപ്പുകള്‍ നടത്തിയാല്‍ ദൂരസ്ഥലത്താണങ്കിലും മുന്‍ കൂട്ടി ഹോളിഡെ ബുക്ക് ചെയ്ത്, ടിക്കറ്റ് എടുത്താല്‍ ട്രെയിനിനും ഫ്ളൈറ്റിനും വരെ എത്തിച്ചേരുന്നതു സുഗമമാകും, അതിനാലാണു ഇത്രയും നേരത്തേ പ്ളാന്‍ ചെയ്തുകൊണ്ടുള്ള സംഗമത്തിനു തീരുമാനമെടുത്തത്. ഇതിലെ തീരുമാനങ്ങള്‍ ആരുടെയും വ്യക്തിപരമല്ല, ഇതില്‍ ആരും നേതാക്കളുമില്ല, ഫേസ്ബുക്ക് വഴിയുള്ള ഒരു അഭിപ്രായം മാത്രമാണു തീരുമാനമായി വന്നത്. ഭാവിയിലെ സംഗമങ്ങള്‍ എങ്ങനെ വേണമെണു തീരുമാനിക്കുന്നതുപോലും ഈ സംഗമത്തിലായിരിക്കും.

സംഗമം കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ വിവിധ കലാപരിപാടികളും പാട്ടുകളും വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ ക്രമീകരിക്കുന്നതാണ്. ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഗമത്തിനു ബിസിനസ് പ്രമോഷന്റെ ഭാഗമായി സ്പോന്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

സംഗമത്തിനു നിരവധി ആള്‍ക്കാര്‍ ദിവസവും ബന്ധപ്പെടുന്നുണ്ടങ്കിലും യുകെയിലെ ചില മേഖലകളില്‍നിന്ന് ആള്‍ക്കാര്‍ ഇത് അറിയാതെയും, അവരെ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്നോട്ടു വരാതെയുമുണ്ട്. ഈ സഹോദരങ്ങളെയും ഈ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് ഇനിയും കോ-ഓഡിനേറ്റേഴ്സ് മുന്നോട്ടു കടന്നുവരണം, അതിനായി താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കണ്ണൂര്‍ കൂട്ടയ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകാന്‍ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/1530357033913738/ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മി ജോസഫ് 07400661166, ബിജു കൃഷ്ണന്‍ 07455887660, സണ്ണി ജോസഫ് 07450990305, ബിന്‍സു ജോണ്‍ 07951903705, അഡ്വ. റെണ്‍സണ്‍ സഖറിയാസ് 07970470891, സിബി മാത്യു 0772541046, ഷിജു ചാക്കോ 07403435777, അലക്സ് മാത്യു 07957678562, അഡ്വ. സിജു ജോസഫ് 07951453134.