മൊയ്തീന്റെ മൃതദേഹം റിയാദില്‍ മറവു ചെയ്തു
Wednesday, February 11, 2015 7:48 AM IST
റിയാദ്: തിങ്കളാഴ്ച വൈകുന്നേരം റിയാദില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി മംഗലശേരി പരീത് മകന്‍ മൊയ്തീന്റെ (31) മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നസീം ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് മലസിലെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖദീജയാണു മാതാവ്. ഭാര്യ ഷംന.

പത്തു മാസം പ്രായമുള്ള ഫര്‍ഹാനും 5 വയസുള്ള ഫഹ്മിദയും മക്കളാണ്. സഹോദരന്‍ നിഷാദ് റിയാദിലുണ്ട്.

കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകരായ നൂറുദ്ദീന്‍ കൊട്ടിയം, ഷാജി പരീത് ആലുവ എന്നിവര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍