ലോകമെങ്ങും ജനപ്രീതി നേടിയ വാട്ട്സ് ആപ്പില്‍ സൌജന്യ കോളുകള്‍
Tuesday, February 10, 2015 10:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകമെങ്ങും മൊബൈല്‍ മെസേജ് സേവനം നടത്തി ജനപ്രീതി നേടിയ വാട്ട്സ് ആപ്പ് പുതുതായി സൌജന്യ കോളുകളുമായി എത്തുന്നു. ലോകം മുഴുവന്‍ സൌജന്യവോയ്സ് കോള്‍ ആണു വാട്ട്സ് ആപ്പ് ഏര്‍പ്പെടുത്തുന്നത്. ആരംഭത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറെ വാട്ട്സ് ആപ്പ് മെംബര്‍മാര്‍ക്കു മാത്രം ഈ സൌജന്യ വോയ്സ് കോള്‍ സൌകര്യം ലഭിക്കും. എന്നാല്‍, ഈ വര്‍ഷാവസാനത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മെംബര്‍മാര്‍ക്കും ഈ സൌകര്യം ലഭിക്കും.

കൂടാതെ വാട്ട്സ് ആപ്പ് മെസേജ് സേവനം ഇനി മുതല്‍ സാധാരണ കംപ്യൂട്ടറിലും ലഭിക്കും. വെബ് ബ്രൌസര്‍ വഴിയാണ് ഈ സംവിധാനം ഒരുക്കുന്നത്. തുടക്കം ഗൂഗിള്‍ ക്രോം വെബ് ബ്രൌസര്‍ വഴി മാത്രമാണ് ഇതു ലഭിക്കുക. കംപ്യൂട്ടറില്‍ ലഭിക്കുന്ന മെസേജ് മൊബൈലിലും ലഭിക്കും. ഫേസ്ബുക്ക് ഏറ്റെടുത്തതിനുശേഷം സേവനങ്ങള്‍ വിപുലീകരിച്ച് വാട്ട്സ് അപ്പ് ലോകമെങ്ങും ഉപയോക്താക്കള്‍ക്കിടയില്‍ മുന്നേറുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍