മെട്രോ ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു
Tuesday, February 10, 2015 8:18 AM IST
കുവൈറ്റ്: മെട്രോ ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ മെട്രോ ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ലമെന്റ് കാര്യ നിയമോപദേഷ്ടാവ് അബ്ദുള്‍ ലത്തീഫ് അല്‍ മുനവറും അബാസിയ പോലീസ് മേധാവി അബു ജാബിര്‍ അല്‍ സുലൈമാനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

മെട്രോ ഗ്രൂപ്പിന്റെ അടുത്ത പ്രോജക്ടായ മെട്രോ മെഡി കെയര്‍ ക്ളിനിക് രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കും. കുറഞ്ഞ ചെലവില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അത്യാധുനിക ആരോഗ്യസേവനം തുല്യ പ്രാധാന്യത്തോടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ സംരംഭമായ മെട്രോ മെഡിക്കല്‍ സെന്റര്‍ കുവൈറ്റ് ഫര്‍വാനിയയില്‍ ഒരുങ്ങുന്നതെന്നു മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സിഇഒ മുസ്തഫ ഹംസ, ജനറല്‍ മാനേജര്‍ ഇബ്രാഹിം കുട്ടി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബിജി ബഷീര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ധീക്ക് വലിയകത്ത് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍