കുവൈറ്റ് അതിര്‍ത്തിയില്‍ പുതിയ സ്കാനര്‍ സ്ഥാപിക്കുന്നു
Tuesday, February 10, 2015 8:17 AM IST
കുവൈറ്റ്: പുറംരാജ്യങ്ങളില്‍നിന്നു രാജ്യത്തേക്കു നിരോധിക്കപ്പെട്ട സാധനങ്ങള്‍, സ്ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ കടത്തുന്നതു കണ്ടത്തുെന്നതിന് അതിര്‍ത്തി കവാടത്തില്‍ പ്രത്യേക നിരീക്ഷണ സ്കാനര്‍ സ്ഥാപിച്ചു. പരീക്ഷണാര്‍ഥം നുവൈസീബ് അതിര്‍ത്തി കവാടത്തിലാണു സൂക്ഷ്മമായ സാധനങ്ങള്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കുന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നതെന്നു ജനറല്‍ കസ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.

അമേരിക്കന്‍ നിര്‍മിതമായ ഈ സ്കാനര്‍ ഉപയോഗിച്ച് രാജ്യത്തേക്ക് ആയുധങ്ങള്‍, മയക്കുമരുന്ന് ഉത്പന്നങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ കടത്താനുള്ള ശ്രമം പിടികൂടാനാവും. കവാടത്തിലൂടെ മുറിച്ചുകടക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥരുടെ പരിശോധന കൂടാതെ ട്രെയ്ലര്‍ പോലുള്ള വാഹനങ്ങളുടെ ഉള്‍ഭാഗങ്ങളില്‍ ഒളിപ്പിച്ചുവച്ച സാധനങ്ങള്‍ കൃത്യമായി കണ്ടത്തൊന്‍ ഇതുവഴി സാധിക്കും.

പുതിയ സ്കാനര്‍ സംവിധാനം അതിര്‍ത്തിയിലെ കസ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമയം ലാഭിക്കാന്‍ ഉപകാരപ്പെടും. പ്രാരംഭഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ നുവൈസീബില്‍ മാത്രമാണു നിരീക്ഷണ സ്കാനര്‍ സംവിധാനം നിലവില്‍വന്നതെങ്കിലും തുടര്‍ന്നു രാജ്യത്തെ മറ്റ് അതിര്‍ത്തി കവാടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് കസ്റംസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

ഇറാഖ്, ഇറാന്‍, സൌദി പോലുള്ള രാജ്യങ്ങളില്‍നിന്നും ജിസിസിയിലെ മറ്റു രാജ്യങ്ങളില്‍നിന്നും എത്തുന്ന വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണു ദിനംപ്രതി രാജ്യത്തിന്റെ അതിര്‍ത്തി കവാടങ്ങള്‍ മുറിച്ചുകടക്കുന്നത്.

ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ ലോഡുമായി അയല്‍രാജ്യങ്ങളിലേക്കു പോകുന്ന ട്രെയ്ലര്‍ വാഹനങ്ങളില്‍ തിരിച്ചുവരുമ്പോള്‍ മയക്കുമരുന്ന് ഉത്പന്നങ്ങളും മറ്റു നിരോധിക്കപ്പെട്ട സാധനങ്ങളും എത്തിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെയായി പിടികൂടിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ റെയ്ഡുകളില്‍ കണ്ടത്തൊന്‍ സാധിക്കാത്തതുകൊണ്ട് മയക്കുമരുന്നുള്‍പ്പെടെ വസ്തുക്കള്‍ രാജ്യത്ത് നിര്‍ബാധം എത്തുന്നുണ്െടന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണു പുതിയ സ്കാനര്‍ സ്ഥാപിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍