മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് റവ. സജു മാത്യുവിനു ഭദ്രാസന കൌണ്‍സിലിന്റെ അംഗീകാരം
Tuesday, February 10, 2015 8:14 AM IST
ഹൂസ്റണ്‍: മാജിക്രംഗത്തെ പരമോന്നത ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡ് നേടിയ ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി റവ. സജു മാത്യുവിനെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അനുമോദിച്ചു. ഭദ്രാസന കൌണ്‍സില്‍ അംഗം സഖറിയ കോശി ഇമ്മാനുവല്‍ മാര്‍ത്തോമ പാഴ്സനേജില്‍ എത്തി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെയും ഭദ്രാസന കൌണ്‍സിലിന്റെയും അഭിനന്ദനങ്ങള്‍ അറിയിച്ച് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.

ജാലവിദ്യയുടെ മനുഷ്യമനസുകളില്‍ ഇടംനേടി വൈദവചന പ്രഘോഷണം നിര്‍വഹിച്ച റവ. സജു മാത്യുവിന് ഗോസ്പല്‍ വിഭാഗത്തില്‍ ആണു മെര്‍ലിന്‍ അവാര്‍ഡ് ലഭിച്ചത്. മാര്‍ച്ച് 21നു (ശനി) വൈകുന്നേരം ആറിന് ഇമ്മാനുവല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാന്‍ ടോണി ഹസിനി, റവ. സജു മാത്യുവിന് ബര്‍ലിന്‍ പുരസ്കാരം സമര്‍പ്പിക്കും. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല