ജിയ സ്പോര്‍ട്സ് മീറ്റ്: അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂളും ജിദ്ദ ഇലവന്‍ ക്ളബും ഓവറോള്‍ ചാമ്പ്യന്മാര്‍
Tuesday, February 10, 2015 8:11 AM IST
ജിദ്ദ: സാമൂഹ്യ-സാംസ്കാരിക രംഗത്ത് നൂതന കര്‍മപരിപാടികളുമായി രൂപീകൃതമായ ജിദ്ദ ഇന്ത്യന്‍ അസോസിയേഷന്റെ (ജിയ) ആദ്യത്തെ പരിപാടിയായ സ്പോര്‍ട്സ് മീറ്റ് 2015 ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അമീര്‍ മാജിദ് സ്റേഡിയത്തില്‍ നടന്ന സ്പോര്‍ട്സ് മീറ്റില്‍ ജിദ്ദയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെയും ജനറല്‍ വിഭാഗത്തില്‍ പ്രമുഖ ക്ളബുകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു നൂറുകണക്കിനു കായിക താരങ്ങള്‍ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

മത്സരത്തില്‍ പങ്കെടുത്ത കായികതാരങ്ങളുടെ ആകര്‍ഷകമായ മാര്‍ച്ച് പാസ്റോടുകൂടിയാണു മത്സരങ്ങള്‍ക്കു തുടക്കംകുറിച്ചത്. മാര്‍ച്ച് പാസ്റില്‍ ജിദ്ദ ഇന്ത്യന്‍ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി ഹസന്‍ അല്‍ അറബി സല്യൂട്ട് സ്വീകരിച്ചു. സ്പോര്‍ട്സ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജിദ്ദ ഇന്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ജലീല്‍ കണ്ണമംഗലം ആശംസ പ്രസംഗം നടത്തി. ജിയ ഉപദേശകസമിതി അംഗങ്ങളായ എ.പി. കുഞ്ഞാലി ഹാജി, അബ്ദുള്‍ മജീദ് നഹ, കെ.സി. അബ്ദുള്‍ റഹ്മാന്‍, ഇസ്മയില്‍ മുഹമ്മദ് ഹത്താന്‍ (സൌദി), സാജു ജോസഫ്, പി.പി. ആലിപ്പു എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എം. അഹമ്മദ് സ്വാഗതവും ജോ. കണ്‍വീനര്‍ ജമാല്‍ നാസര്‍ നന്ദിയും പറഞ്ഞു.

വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നോവല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും തലാല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറല്‍ വിഭാഗത്തില്‍ ജിദ്ദ ഇലവന്‍ അത്ലറ്റിക് ഇനങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ജനറല്‍ വിഭാഗത്തില്‍ ജിദ്ദ എയര്‍ലിങ്ക് കാര്‍ഗോ, അല്‍ ഹിബ റിക്രിയേഷന്‍ ക്ളബ്, റദ്വ സ്പോര്‍ട്സ് ക്ളബ്, കസവ് സ്പോര്‍ട്സ് ക്ളബ്, എസ്ജിഎസ് സ്പോര്‍ട്സ് ക്ളബ്, ഈസ്റേണ്‍ ഏറനാട് എഫ്സി തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

സ്പോര്‍ട്സ് മീറ്റിലെ ഏറ്റവും വാശിയേറിയ മത്സരം നടന്നതു കമ്പവലി മത്സരത്തിലാണ്. എട്ടു ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ ഫൈനല്‍ മത്സരം തുല്യ ശക്തികളുടെ ബലപരീക്ഷണമായി. ഫൈനലില്‍ അക്വ ടീം അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. സബ് ജൂണിയര്‍ വിഭാഗത്തില്‍ താരിഖ് (സോക്കര്‍ ഫ്രീക്സ്), ജൂണിയര്‍ വിഭാഗത്തില്‍ അര്‍ഷാദ് ഷമീം (അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂള്‍), സീനിയര്‍ വിഭാഗത്തില്‍ താഹ (നോവല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍. ജനറല്‍ വിഭാഗത്തില്‍ നുവൈസ് വ്യക്തിഗത ചമ്പ്യന്‍ഷിപ്പ് നേടി.

സ്പോര്‍ട്സ് മീറ്റിന്റെ സമ്മാനദാനച്ചടങ്ങില്‍ ഷാനവാസ് മാസ്റര്‍ (ജിയ ഉപദേശക സമിതിയംഗം) അധ്യക്ഷത വഹിച്ചു. സ്കൂള്‍ വിഭാഗത്തിലെ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ഷിഫ അല്‍ ജസീറ ട്രോഫി രാം നാരായണ അയ്യരും (എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍, സൌദി ഗസറ്റ്) ജനറല്‍ വിഭാഗത്തിലെ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ഐഡിയല്‍ ബെല്ല ട്രോഫി എ.പി. കുഞ്ഞാലി ഹാജിയും വിതരണം ചെയ്തു. അര്‍ഷദ് (മാനേജിംഗ് ഡയറക്ടര്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്), മുഹമ്മദ് അന്‍വര്‍ സായി (ഐഡിയല്‍ ബെല്ല ഗ്രൂപ്പ്), സി.കെ. ഷാക്കിര്‍ (മിഡില്‍ ഈസ്റ് ചന്ദ്രിക), നൂറാന്‍ അബ്ദുള്‍ കരീം (പ്രിന്‍സിപ്പല്‍, അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ സ്കൂള്‍), മുഹമ്മദലി മാസ്റര്‍ (പ്രിന്‍സിപ്പല്‍, അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂള്‍), പി.എ.അബ്ദുള്‍ റഹ്മാന്‍ (ഷിഫ ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്), മുഹമ്മദ് സ്രാമ്പിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

റഷീദ് ആലിക്കല്‍, മുഹമ്മദ് കുട്ടി, നാസര്‍ കൊഴിതൊടി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. എ.പി. ഹക്കീം പാറക്കല്‍, ഇബ്രാഹിം പെങ്ങടാന്‍, ഹുസൈന്‍ ചുള്ളിയോട്, സകീര്‍ അലി കണ്ണെത്ത്, മജീദ് ചേറൂര്‍, സിറാജ് വേങ്ങര, സൈതലവി പട്ടാമ്പി, രാജേഷ് പെരിന്തല്‍മണ്ണ, ഇ. ഷാനവാസ്, അഷ്റഫ് കന്നങ്ങാടന്‍, അഷ്റഫ് അന്‍ജാലന്‍, ഷറഫുദ്ദീന്‍ വേങ്ങര, റസാഖ് എടപ്പാള്‍, യാസിര്‍ നയിഫ്, വിനോദ് ജോസഫ്, വില്യംസ്, ഷരീഫ് അറക്കല്‍, കെ.സി ഷരീഫ്, സി.ടി.പി ഇസ്മൈല്‍, യഹ്യ വേങ്ങര, റഹീം മേക്കമണ്ണില്‍, പി.കെ അലവി, ഷിബിന്‍ നിലമ്പൂര്‍, അഹമ്മദ് ഷാനി, നൌഷാദ് ചാലിയാര്‍, ആസാദ് പോരൂര്‍, മുസ്തഫ തൃത്താല, വിജയകുമാര്‍ തിരുവനന്തപുരം, നിസാര്‍ മൊയ്ദു വലിയകത്ത്, റഷീദ് ഷംസാന്‍, ജാഫര്‍ തൃശൂര്‍, ഇല്യാസ് കണ്ണമംഗലം,സുബൈര്‍ ചെറുകോട്, അന്‍ഷിഫ് അബൂബക്കര്‍, സുഹൈര്‍, യു.പി ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍