പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ഫെബ്രുവരി 13, 14, 15 തീയതികളില്‍
Tuesday, February 10, 2015 7:14 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ തിരുനാളും ഇടവക ദിനവും ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

13ന് (വെള്ളി) കൊടിയേറ്റ്, തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ കാര്‍മികത്വം വഹിക്കും.

14ന് (ശനി)പ്രോ വികാരി ജനറാള്‍ റവ. ഫാ. പോള്‍ മാടശേരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഇടവക ദിനാഘോഷം. ഇടവകയിലെ സംഘടനകള്‍ നടത്തുന്ന കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.

15ന് (ഞായര്‍) മയൂര്‍ വിഹാര്‍ ഫേസ് -3 പള്ളി വികാരി റവ. ഫാ. റെന്‍സണ്‍ തെക്കിനേഴത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാനയില്‍ റവ. ഫാ. പോള്‍ മൂഞ്ഞാലില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്