ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ദീപാ ഷാ ഫ്ളോറിഡ കമ്യൂണിറ്റി കോളജ് ബോര്‍ഡില്‍
Tuesday, February 10, 2015 6:35 AM IST
ഫ്ളോറിഡ: ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷായെ(43) ഫ്ളോറിഡ ഗവര്‍ണര്‍ റിക് സ്കോട്ട് ഹില്‍സ് ബൊറൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ മെംബറായ ദീപാ ഷാ നാല് വര്‍ഷത്തേക്കാക്കു ട്രസ്റ്റി ബോര്‍ഡ് മെംബറായി തുടരുക.

വാഷിങ്ടണ്‍ വൈഡ്നര്‍ യൂണിവേഴ്സിറ്റി ഓഫ് ലൊ യില്‍ നിന്നും നിയമ ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടി. ടെംബിള്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിസിനസ് അഡ്മിനിട്രേഷന്‍ പൂര്‍ത്തീകരിച്ച് 1995ല്‍ ന്യൂജഴ്സി ഡിസ്ട്രിക്റ്റ് കോടതിയില്‍ ജോലിയില്‍ പ്രവേശിച്ചു.

ഇന്ത്യയില്‍നിന്നു നാലു ദശാബ്ദം മുമ്പു മാതാപിതാക്കളോടൊപ്പം പെന്‍സില്‍വാനിയായില്‍ എത്തിയതാണ് ദീപാ ഷായുടെ കുടുംബം. ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടിയുളള സമരത്തില്‍ ദീപാ ഷാ എന്നും മുന്‍നിരയില്‍ത്തന്നെയായിരുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍