യുക്രെയ്ന്‍ പ്രതിസന്ധി: ബുധനാഴ്ച വീണ്ടും ചര്‍ച്ച
Monday, February 9, 2015 10:15 AM IST
മിന്‍സ്ക്: യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ, യുക്രെയ്ന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ മേധാവികള്‍ ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്കില്‍ ബുധനാഴ്ച അടുത്ത വട്ടം ചര്‍ച്ചകള്‍ നടത്തും.

കിഴക്കന്‍ യുക്രെയ്നില്‍ സംഘര്‍ഷം തീവ്രമായ സാഹചര്യത്തിലാണ് ജര്‍മനിയും ഫ്രാന്‍സും മുന്‍കൈയെടുത്ത് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. മോസ്കോയില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ ധാരണയിലെത്താന്‍ നേതാക്കള്‍ക്കു സാധിച്ചിരുന്നില്ല. ഞായറാഴ്ച ടെലഫോണ്‍ മുഖേന നടത്തിയ ചര്‍ച്ചയിലാണ് ബുധനാഴ്ച നേരില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ഇതിനിടെ ചാന്‍സലര്‍ മെര്‍ക്കല്‍ ഒബാമയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ യുക്രെയ്ന്‍ സൈന്യവും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇതിനകം ഏകദേശം 5300 കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍