ഒഐസിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു
Monday, February 9, 2015 10:12 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടന്ന ഢഇഋ 2014 ലെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് ഒഐസിസി ഓസ്ട്രേലിയ നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ നിധിന്‍ ബെന്നി, റോസ് നോബിള്‍ കിഴക്കേക്കര എന്നിവരാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. അസൌകര്യം മൂലം മികച്ച മാര്‍ക്ക് വാങ്ങിയ പ്രിന്‍സ് പ്രദീപ് (കാന്‍ബറ) ചടങ്ങില്‍ പങ്കെടുത്തില്ല.

കേരളത്തിന്റെ ഭാവിയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥികള്‍ മാതാപിതാക്കളോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും അവരുടെ പാരമ്പര്യത്തേയും ദേശീയ സ്നേഹത്തേയും വിളിച്ചോതുന്നതായി അവാര്‍ഡുകള്‍ വിതരണം ചെയ്ത സാമൂഹ്യപ്രവര്‍ത്തകയും കൌണ്‍സിലറുമായ അമന്‍സാ സ്റാന്‍സണ്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ സേവനം ഇരുരാജ്യത്തെ വികസനത്തിനായി വിനിയോഗിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

റോസ് നോബിള്‍ കിഴക്കേക്കരയ്ക്കുള്ള അവാര്‍ഡ് പ്രശസ്ത വാഗ് മിയും കൌണ്‍സിലറുമായ ഡാമിയന്‍ റോസാരിയോ സമ്മാനിച്ചു.

ചടങ്ങില്‍ ജോസ് എം ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ബേര്‍ട്ടി ചാക്കോ, തോമസ് വാതപ്പള്ളി (എംഎവി വൈസ് പ്രസിഡന്റ്), പ്രസാദ് ഫിലിപ്പ് (ലിബറല്‍ പാര്‍ട്ടി ഇലക്ടറല്‍ കമ്മിറ്റി അംഗം), അരുണ്‍ ശശിധരന്‍ (എസ്എന്‍ഡിപി യോഗം), കോയി മേയര്‍ മിക്ക് മോള്‍ലാന്‍ഡ്, ധും മൂവീസ് ഡയറഖ്ടര്‍ സാഹില്‍ ലൂതറ, ജോണി വര്‍ഗീസ് (കേസി മലയാളി ഫോറം), റവ. ഫാ. ആന്‍ഡന്‍ തോമസ്, വിഷ്ണു മോഹന്‍ ദാസ് (ഒഐസിസി വിദ്യാര്‍ഥി വിഭാഗം കണ്‍വീനര്‍), സുനില്‍ കണ്ണൂര്‍ (ഗവ. എംപ്ളോയീസ് യൂണിയര്‍), ഷാജി പുല്ലന്‍, അജോ അങ്കമാലി, ബോസ്കോ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ജോജി കാഞ്ഞിരപ്പള്ളി സ്വാഗതവും ജിബി ഫ്രാങ്ക്ളിന്‍ നന്ദിയും പറഞ്ഞു.