രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ സെന്റ് വാലെന്റൈന്‍ തിരുനാള്‍ ദിനത്തില്‍
Monday, February 9, 2015 10:11 AM IST
ബ്രാഡ്ഫോര്‍ഡ്: ആഗോള കത്തോലിക്കാ സഭാ സെന്റ് വാലെന്റൈന്‍ തിരുനാള്‍ ഫെബ്രുവരി 14ന് ആചരിക്കുന്ന ദിനത്തില്‍ തന്നെയാണ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബഥേല്‍ സെന്ററില്‍ നടക്കുന്നത്.

സന്തോഷ് വിവാഹബന്ധങ്ങള്‍, യുവജനങ്ങള്‍, ചഴലി രോഗാവസ്ഥയുള്ളവര്‍, തലക്കറക്കമനുഭവിക്കുന്നവര്‍, പ്ളേഗ് രോഗികള്‍, കല്യാണം ഉറപ്പിച്ചവര്‍ എന്നിവരുടെ സര്‍ഗീയ മധ്യസ്ഥനാണ് സെന്റ് വാലെന്റൈന്‍.

എഡി 269 രക്തിസാക്ഷിത്വം വഹിച്ച സെന്റ് വാലെന്റൈന്‍ നാമം ആധുനിക യുഗത്തില്‍ വളരെയധികം ദുരുപയോഗിക്കുകയും തെറ്റിധാരണാജനകമായ പ്രചാരണങ്ങള്‍ നടമാടുകയും ചെയ്യുന്നുണ്ട്.

ബഥേല്‍ സെന്ററില്‍ രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും. പ്രധാന ഹാളില്‍ മലയാളിത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലുമാണ് വചനപ്രഘോഷണങ്ങള്‍. ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കലും ഫാ. മാറ്റ് ആന്‍സ് കോമ്പും നേതൃത്വം നല്‍കും.

രണ്ടാം ശനിയാഴ്ചക്ക് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷക്ക് ആഷ്ടണിലെ സേക്രഡ് ഹാര്‍ട്ട് ആന്‍ഡ് സെന്റ് മാര്‍ഗരറ്റ് മേരി ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടക്കും.

വിലാസം: ആലവേലഹ ഇലിൃല, ആ70 7ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം