ഡോ.കാവുങ്ങല്‍ മുഹമ്മദിനെ ആദരിച്ചു
Monday, February 9, 2015 8:12 AM IST
ജിദ്ദ: ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫ്രന്റ്ഷിപ്പ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഭാരത് ഗൌരവ് അവാര്‍ഡ് നേടിയ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. കാവുങ്ങല്‍ മുഹമ്മദിനെ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു.

ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് വി.പി. മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

നാഷനല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട്, ജില്ലാ നേതാക്കളായ ജമാല്‍ ആനക്കയം, സയിദ് ഉബൈദുള്ള തങ്ങള്‍, പി.എം.എ. ഗഫൂര്‍ പട്ടിക്കാട്, മജീദ് പൊന്നാനി, വി.പി.ഉനൈസ് തിരൂര്‍, നാസര്‍ മച്ചിങ്ങല്‍, ഇല്യാസ് താനൂര്‍, ജലാല്‍ തേഞ്ഞിപ്പലം എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍