ബിനല്‍ കളപ്പുരയില്‍ ജര്‍മനിയില്‍ നിര്യാതനായി
Monday, February 9, 2015 8:12 AM IST
ഗെല്‍സന്‍കിര്‍ഷന്‍: ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ഷനില്‍ താമസിക്കുന്ന ബിനല്‍ കളപ്പുരയില്‍ (32) നിര്യാതനായി. ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരായ കടുത്തുരുത്തി സ്വദേശികളായ ഏബ്രഹാം (ബേബിച്ചന്‍)- ആലീസ് ദമ്പതികളുടെ മകനാണ് ബിനല്‍.

ഫെബ്രുവരി ആറിന് (വെള്ളി) ഗെല്‍സെന്‍കിര്‍ഷനിലെ വസതിയില്‍ ബിനലിനെ മരിച്ച നിലയില്‍ കണ്െടത്തുകയായിരുന്നു. ബിനല്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജര്‍മനിയിലുള്ള ബിനലിന്റെ സഹോദരന്‍ ബോബന്‍ ഗെല്‍സന്‍കിര്‍ഷനിലെ വീടു തുറന്നു നോക്കിയപ്പോള്‍ ബിനല്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണകാരണം വ്യക്തമല്ല.

ജനുവരി അഞ്ചിനായിരുന്നു ബിനലിന്റെ വിവാഹം. പാലാ കാര്‍മല്‍ ആശുപത്രിയില്‍ നഴ്സായ തീക്കോയി കുറ്റിപ്പാലയ്ക്കല്‍ നിമ്മിയുമായി കടുത്തുരുത്തി കളത്തൂര്‍ സെന്റ് മേരീസ് പള്ളിയിലായിരുന്നു വിവാഹം. വിവാഹാനന്തരം ജനുവരി 20 നാണ് ബിനല്‍ തനിയ തിരിച്ചു ജര്‍മനിയിലെത്തിയത്. വിവാഹാവശ്യത്തിനായി കടുത്തുരുത്തിയിലെത്തിയ മാതാപിതാക്കള്‍ ഇപ്പോഴും നാട്ടില്‍ത്തന്നെയാണ്. സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍