സേവന ചാര്‍ജ് വിവരം പ്രസിദ്ധിപ്പെടുത്തിയില്ല; 56 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു
Monday, February 9, 2015 8:08 AM IST
ദമാം: റിക്രൂട്ട്മെന്റ് കമ്പനികളും സ്ഥാപനങ്ങളും ഗാര്‍ഹിക തൊഴിലാളികളെ റിക്രുട്ട് ചെയ്യുന്നതിനുള്ള സേവന വിവരം പ്രസിദ്ധിപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പാലിക്കാതിരുന്ന 56 റിക്രൂട്ട്മെന്റ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി.

തൊഴില്‍ മന്ത്രലായത്തിന്റെ മുസാനിദ് എന്ന വെബ്സൈറ്റില്‍ സൌദിയിലെ ഓരോ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും സേവനങ്ങള്‍ക്കു ഈടാക്കുന്ന ചാര്‍ജ് പ്രസിദ്ധീകരിച്ചിരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം പല സ്ഥാപനങ്ങളും പാലിച്ചില്ലന്നും അതിനാലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ നിര്‍ത്തിവച്ചതെന്നും സൌദി തൊഴില്‍ മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ മേധാവി തയ്സീര്‍ അല്‍മുഫ്രിജ് വ്യക്തമാക്കി.

സേവന നിലവാരം നോക്കി ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കു സ്റാര്‍ പദവി നിര്‍ണയിച്ചിട്ടുണ്െടന്നും അല്‍മുഫ്രിജ് അറിയിച്ചു. മുസാനിദ് വെബ്സൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളും അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങളെകുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം