കെ.വി തോമസ് എംപിക്ക് സ്വീകരണം നല്‍കി
Monday, February 9, 2015 8:05 AM IST
കുവൈറ്റ്: മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് എംപിക്ക് ഒഐസിസി എറണാകുളം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ സ്വീകരണം നല്‍കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് രോയി യോയാക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോമോന്‍ കോയിക്കര സ്വാഗതം ആശംസിച്ചു.

പാലക്കാട് ഡിസിസി പ്രസിഡന്റ് ബാലചന്ദ്രന്‍ മാസ്റര്‍, ഒഐസിസി ഗ്ളോബല്‍ വക്താവ് മന്‍സൂര്‍ പള്ളത്ത്, ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, ഒഐസിസി ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചന്‍, ഒഐസിസി വെല്‍ഫെയര്‍ ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, ഒഐസിസി യുവജന വിഭാഗം ചെയര്‍മാന്‍ ജോബിന്‍ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഒഐസിസി എറണാകുളം ജില്ലാ നല്‍കിയ ഉപഹാരം വര്‍ഗീസ് പുതുകുളങ്ങരയും റോയി യോയോക്കിയും എംപിക്കു സമ്മാനിച്ചു.

ഹരീഷ് തൃപ്പൂണിത്തുറ, ജോബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് എംപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒഐസിസി ജനറല്‍ സെക്രട്ടറി ബേക്കന്‍ ജോസഫ് നന്ദി പറഞ്ഞു. ചടങ്ങില്‍ ഒഐസിസി യുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍