പ്രവാസി മലയാളി ഫെഡറേഷന്‍ യുകെ യൂണിറ്റിനു നവനേതൃത്വം
Monday, February 9, 2015 8:03 AM IST
ബ്രിസ്റ്റോള്‍ (യുകെ): പ്രവാസി മലയാളി ഫെഡറേഷന്‍ യുകെ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യുകെ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സുദര്‍ശനന്‍ നായരുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ റ്റില്ലിങ് റോഡിലുള്ള സെന്റ് ജോണ്‍സ് ആംബുലന്‍സ് ഹാളില്‍ ഫെബ്രുവരി ഏഴിന് (ശനി) വൈകിട്ടു കൂടിയ യോഗത്തിലാണ് 2015 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അനീഷ് സുരേന്ദ്രന്‍ (ചെയര്‍മാന്‍), അജിത് മോഹന്‍ (വൈസ് ചെയര്‍മാന്‍), എസ്. സഞ്ജീവ് (സെക്രട്ടറി), പ്രമോദ് പിള്ള (ജോ. സെക്രട്ടറി), അക്ഷയ് നായര്‍ (ട്രഷറര്‍), കിഷ്യന്‍ പയ്യന (ജോ. ട്രഷറര്‍), സുരേഷ ബാബു (അക്കൌണ്ടന്റ്), ജയ് വാന്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍മാന്‍ ഷീല ചെറു, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ അറിയിച്ചു.