കോര്‍ക്ക് ക്നാനായ കാത്തോലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍
Monday, February 9, 2015 8:03 AM IST
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ക്നാനായ കാത്തോലിക് അസോസിയേഷന്‍ എട്ടാമത് വാര്‍ഷിക പൊതുയോഗം ജനുവരി 10 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് കോര്‍ക്ക് സില്‍വര്‍ സ്പ്രിംഗ് മോറാന്‍ ഹോട്ടലില്‍ നടന്നു.

പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വച്ച യോഗത്തില്‍ പൂജാ അഞ്ചു പച്ചികര സ്വാഗതം ആശംസിച്ചു. ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും തോമസ് മാത്യു കരുനാട്ടു വാര്‍ഷിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് 2015-16 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാബു കുര്യന്‍ കണ്ടത്തില്‍ കൈപ്പുഴ പ്രസിഡന്റായും ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ ഉഴവൂര്‍ ജനറല്‍ സെക്രട്ടറിയായും എം.യു ജോമോന്‍ മറ്റത്തില്‍ മള്ളൂശേരി ട്രഷററായും സാലി ജെയിംസ് ഒഴുകയില്‍ പുന്നത്തുറ ജോയിന്റ് സെക്രട്ടറിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പി. കുര്യന്‍ പാണ്ടവത്ത് ഏറ്റുമാനൂര്‍, അഞ്ചു ജോര്‍ജ് പച്ചീകര ചുങ്കം, ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ നീണ്ടൂര്‍, തോമസ് ചാക്കോ ഫേനക്കര കളപുരക്കള്‍ കോതനല്ലൂര്‍, തോമസ് മാത്യു കരുനാട്ട് പുന്നത്തുറ എന്നിവരെയും തെരഞ്ഞെടുത്തു.

നിയുക്ത പ്രസിഡന്റ് സാബു കുര്യന്‍ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: വി. രാജന്‍