പീഡനം: മാനേജര്‍ക്ക് പത്തു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു
Monday, February 9, 2015 6:32 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഒപ്പം ജോലി ചെയ്യുന്ന ജീവനക്കാരിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും നിര്‍ബന്ധിച്ച് മസാജ് ചെയ്യിക്കുകയും ചെയ്ത കമ്പനി മാനേജര്‍ക്ക് കുവൈറ്റ് കോടതി പത്തുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ജീവനക്കാരി നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ മാനേജര്‍ കുറ്റക്കാരനാണെന്ന് കണ്െടത്തുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിട്ടും തന്റെ പദവി ദുരുപയോഗം ചെയ്തതിനാല്‍ കുറ്റക്കാരന്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഓഫീസിനുള്ളില്‍ വച്ചാണ് പ്രതി ജീവനക്കാരിയെ നിര്‍ബന്ധിച്ചു മസാജ് ചെയ്യിക്കുകയും പലതവണ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധിക്കുകയും ചെയ്തത്. മാനേജരുടെ മാനസിക ശാരീരിക പീഡനം സഹിയ്ക്കാതെ വന്നതോടെയാണ് യുവതി പരാതി നല്‍കിയത്. ബലാത്സംഗശ്രമം വരെ നടത്തിയത് കണക്കിലെടുത്ത് പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് വാദി ഭാഗം കോടതിയോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍