ആര്‍എസ്സി ജിദ്ദ സോണ്‍ പ്രകീര്‍ത്തന കാവ്യസുധ സമാപിച്ചു
Monday, February 9, 2015 6:32 AM IST
ജിദ്ദ: ന്യൂജനറേഷന്‍ തിരുത്തെഴുതുന്ന യവ്വനം എന്ന ശീര്‍ഷകത്തില്‍ മീലാദുനബി കാംപയിനോടനുബന്ധിച്ചു ആര്‍എസ്സി ജിദ്ദ സോണ്‍ പ്രകീര്‍ത്തന കാവ്യസുധ സംഘടിപ്പിച്ചു. മാപ്പിള തനിമ ചോരാത്ത പാട്ടുകളും പ്രകീര്‍ത്തന കാവ്യങ്ങളും കോര്ത്തിണക്കി ചരിത്ര പശ്ചാത്തലങ്ങളുടെ സംഭാഷണ അകമ്പടി നല്കി അവതരിപ്പിച്ച പരിപാടി ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി മാറി. ആര്‍എസ്സി സാഹിത്യോത്സവ് പ്രതിഭകളുടെ പങ്കാളിത്തത്തില്‍ നടത്തപ്പെട്ട കാവ്യസുധക്ക് ദഫ്മുട്ടിന്റെ അകമ്പടി കൊഴുപ്പേകി.

ശറഫിയ ഇംപാല ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആര്‍എസ്സി സോണ്‍ ചെയര്‍മാന്‍ അലി ബുഖാരിയുടെ അദ്ധ്യക്ഷതയില് പ്രമുഖ എഴുത്തുകാരന് അനില് നാരായണ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് മിഡില്‍ ഈസ്റ് സെക്രട്ടറി മുജീബ് എ.ആര്‍ നഗര്‍ ആശംസ അര്‍പ്പിച്ചു. ഗഫൂര്‍ വാഴക്കാട് സന്ദേശ ഭാഷണം നടത്തി. കെപിഎസ് തങ്ങള് ,മുഹ്സിന് സഖാഫി , ആസാദ് പറവൂര് എന്നിവര്‍ കാവ്യസുധക്ക് നേത്രത്വം നല്കി. പരിപാടി അവതരിപ്പിച്ച വിദ്യാര്‍ത്ഥികളായ സ്വഫ് വാന്‍ കണ്ണൂര്‍, രിശാല്‍ കണ്ണൂര്‍, മുഹമ്മദ് മിസ്ഹബ് പെരുവള്ളൂര്‍, സഹദ് തൃശൂര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള് വിതരണം ചെയ്തു. കലാലയം കണ്‍വീനര്‍ റഷീദ് പന്തല്ലൂര് സ്വാഗതവും , ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ യാഖൂബ് ഊരകം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍