കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം ഫെബ്രുവരി 15ന്
Saturday, February 7, 2015 10:17 AM IST
കൊളോണ്‍: ലോക പ്രശസ്തമായ കാര്‍ണിവല്‍ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകുമ്പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ളബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. ഫെബ്രുവരി 15 ന് (ഞായര്‍) വൈകുന്നേരം ആറിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍.

അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റി നിര്‍ത്തി നര്‍മങ്ങള്‍ പങ്കുവച്ചും ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേക്കു കാര്‍ണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ളബ് ഭാരവാഹികള്‍ മലയാളിസമൂഹത്തെ സ്വാഗതം ചെയ്തു.

ജര്‍മന്‍ പാരമ്പര്യമനുസരിച്ചു പോയവര്‍ഷം നവംബര്‍ 11ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവര്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി 16ന് (തിങ്കള്‍, റോസന്‍ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ പ്രധാന ദിനം. ഈസ്റര്‍ നോമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളിലാണു പത്തുലക്ഷത്തിലധികം പേര്‍ കാര്‍ണിവല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ആഘോഷം പ്രമാണിച്ച് ഫെബ്രുവരി 12 മുതല്‍ 17 വരെ സ്കൂളുകള്‍ക്കും അവധിയാണ്.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ജോയ് മാണിക്കത്ത്, മാത്യൂസ് കണ്ണങ്കേരില്‍, വര്‍ഗീസ് ചെറുമഠത്തില്‍, ഡെസീന തോട്ടുങ്കല്‍, വനേസാ വട്ടക്കുഴിയില്‍, ജോസഫ് കിഴക്കേത്തോട്ടം, ആന്റണി കുറുന്തോട്ടത്തില്‍,തോമസ് പാനാലിക്കല്‍, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, ജോയി മാണിക്കത്ത് 02233 923225.

സ്ഥലം: ജളമൃൃമെമഹ റലൃ ഒല്വൃ ഖലൌ ഗശൃരവല,ഉമ്വിശലൃ ൃ.55,51063,ഗീലഹി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍