സോഷ്യല്‍ ഫോറം 'ജീവജലപദ്ധതി' ഉദ്ഘാടനവും കണ്‍വന്‍ഷനും
Saturday, February 7, 2015 10:13 AM IST
ദോഹ: നാദാപുരം മണ്ഡലം സോഷ്യല്‍ ഫോറം കണ്‍വന്‍ഷനും 'ജീവജലപദ്ധതി' ഉദ്ഘാടനവും നടന്നു. പദ്ധതിക്കായുള്ള തുക മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ വാണിമേല്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ സലാം കുന്നുമ്മലിനു കൈമാറി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സമദ് നരിക്കുനി നിര്‍വഹിച്ചു. സലാം മേപ്പയൂര്‍ വിഷയാവതരണം നടത്തി. ഇസ്മായില്‍ വാണിമേല്‍, ആരിഫ് അടുക്കത്ത്, സജീര്‍ പുളിയാവ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: നൌഷാദ് കുഞ്ചിപറമ്പത്ത്