പ്രവാസി റുവൈസ് യൂണിറ്റ് രൂപവത്കരിച്ചു
Saturday, February 7, 2015 10:11 AM IST
ജിദ്ദ: പ്രവാസി സാംസ്കാരികവേദി റുവൈസ് യൂണിറ്റ് രൂപവത്കരിച്ചു. പുതിയ ഭാരവാഹികളായി ഹംസ എടത്തനാട്ടുകര (പ്രസിഡന്റ്), ഖാലദ് ചെര്‍പ്പുളശേരി (വൈസ് പ്രസിഡന്റ്), ഷമീര്‍ പത്താനാപുരം (ജനരല്‍ സെക്രട്ടറി), ടി.പി. ശറഫുദ്ദീന്‍ (ജോ. സെക്രട്ടറി), സുഹൈല്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഹംറ മേഖല കണ്‍വീനര്‍ എ.കെ.സൈതലവി അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ഹംസ സദസിനെ അഭിമുഖീകരിച്ചുകൊണ്ട് ശക്തവും സുഖമവുമായ പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. സി.കെ. മമ്മദ് ആശംസകള്‍ നേര്‍ന്നു, ഉമര്‍ ഫാറൂഖ് സ്വാഗതവും സിറാജ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു. 'പ്രവാസി' ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയംഗം ഹാരിസ് മുസ്തഫ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍