കെ. കരുണാകരന്‍ വിസ്മരിക്കാനാവാത്ത വിസ്മയം: പ്രഫ. പി.ജെ. കുര്യന്‍
Saturday, February 7, 2015 10:10 AM IST
കുവൈറ്റ്: കെ. കരുണാകരന്‍ വിസ്മരിക്കാനാവാത്ത വിസ്മയമാണെന്നു രാജ്യസഭാ ഡപൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ കുര്യന്‍. ഒഐസിസി ഓഫീസില്‍ പുതുതായി സ്ഥാപിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫ. പി.ജെ. കുര്യന്‍.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേസില്‍ കെ. കരുണാകരനെ വിചാരണ ചെയ്യാന്‍ ആദ്യം മുന്നിലുണ്ടായിരുന്നതു കേരളത്തിലെ പ്രമുഖ മാധ്യമങ്ങളാണെന്നും തെറ്റു തിരിച്ചറിഞ്ഞ് അദ്ദേഹത്തോടു മരണാനന്തരമെങ്കിലും മാപ്പു പറയാന്‍ മാധ്യമസുഹൃത്തുക്കള്‍ തയാറാകണമെന്നും വാര്‍ത്തകളിലെ നിജസ്ഥിതിയറിയാതെ ഒരിക്കലും ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താനാണു ശ്രമിക്കേണ്ടതെന്നും കുര്യന്‍ പറഞ്ഞു. ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയും സഹഭാരവാഹികളും ദേശിയ ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ മുന്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയും പിഎസി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസ് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി വക്താവ് മണ്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍