ജിദ്ദ: സത്യസന്ധതയും മര്യാദയും മധുരമൂറുന്ന ആതിഥേയ ബോധവുമാണു മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് നഗരത്തെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റിയതെന്നും ഈ മഹത്തായ പാരമ്പര്യം നിലനിര്‍ത്താന്‍ ഉത്സാഹിക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് സി.ഒ.ടി. അസീസ് അഭ്യര്‍ഥിച്ചു.
ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ഭാരത് റിക്രിയേഷന്‍ ക്ളബിന്റെ (ബിആര്‍സി) പുതുവര്‍ഷ പരിപാടികളുടെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അസീസ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോക സഞ്ചാരികള്‍ പ്രശംസിച്ച സമ്പന്നനഗരമാണു കോഴിക്കോട്. ചൈനക്കാരും അറബികളും വ്യാപാരകേന്ദ്രമായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ വൈദേശികാധിപത്യമെത്തിയതും കാപ്പാട് തീരത്തുകൂടെയാണ്. മതസൌഹാര്‍ദത്തിനു പേരുകേട്ട നാടാണ് സാമൂതിരിയുടെ തട്ടകം. സാമൂതിരിയും കുഞ്ഞാലി മരയ്ക്കാരും കൈമാറിയ സൌഹൃദ പൈതൃകമാണു കോഴിക്കോടിനുള്ളത്. മര്യാദയും സത്യസന്ധതയും അതിഥി സത്കാരപ്രിയവും സദാചാര ബോധവുമാണു പ്രദേശത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായത്. ഇത്തരം സന്ദേശങ്ങള്‍ പുതുതലമുറയ്ക്കും കൈമാറി നാട്ടിലെ സൌഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ഏവരും യത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബിആര്‍സിയുടെ ആദ്യകാല അംഗം കെ.കെ. ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ പഴക്കംചെന്ന മലയാളി കൂട്ടായ്മകളിലൊന്നായ ബിആര്‍സിയുടെ പിന്നിട്ട വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. സി.ഇ.വി മസീഹിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങ് ആരംഭിച്ചത്. ബിആര്‍സി ജനറല്‍ സെക്രട്ടരി നവാസ് എസ്.എം. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.വി കുഞ്ഞഹമ്മദ് ഭാരവാഹികളെയും വിശിഷ്ടാതിഥികളെയും പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ എന്‍. അന്ത്രു, സി.എ. സുബൈര്‍, ട്രഷറര്‍ ലുഖ്മാന് റസാക്ക്, ജനറല്‍ ക്യാപ്റ്റന്‍ കെ.എം. ഫിറോസ്, വൈസ് ക്യാപ്റ്റന്‍ ഇ.വി അബ്ദുള്‍ അസീസ്, ജോയിന്റ് സെക്രട്ടറിമാരായ റാസിത്ത് അബ്ദുസലാം, ഐ.എം. ജോഫീക്ക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അക്ബര്‍ സി.എ, നിസാര്‍ കിന്സാന്റകം, ഉമ്മര്‍ സച്ചിന്, ഉമ്മര്‍ സജ്ജ, കഫീല്‍ വായക്കസമാന്റകം, അഹമ്മദ് ഇര്‍ഷാന്‍, മുന്ഫീക്ക് അലി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
ജനറല്‍ ക്യാപ്റ്റന്‍ ഫിറോസ് സ്ക്വാഡുകളുടെ മാര്‍ച്ച് പാസ്റ് പ്രഖ്യാപനം നടത്തി. നാല് സ്കോഡുകളുടെ ക്യാപ്റ്റീന്മാരായ മുജീബ് എസ്.എം, ഫഹീ കെ.വി., മുഹാജിര്‍ പി.വി. അമീന് സഹാനി എന്നിവരെ കദീജാ ഹാരിസ് വേദിയിലേക്ക് ക്ഷണിച്ചു. സ്കോഡുകളുടെ പ്ളക്കാര്‍ഡുകളുമായി കൊച്ചുകുട്ടികളായ ഷെസാ ഉമ്മര്‍, വാഫിയ നവാസ്, അമാനി അമീന് സഹാനി, ആയിഷ മസീഹ് അഹമ്മദ് എിവര്‍ വേദിയിലേക്കു മാര്‍ച്ച് ചെയ്തു.
ടൂര്‍ണമെന്റ് ഫിക്സചറിനുള്ള നറുക്കെടുപ്പ് വോളിബോള്‍ കണ്‍വീനര്‍ കെ.വി സാലു നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് വോളിബോള്‍ ടൂര്‍ണമെന്റോടെ ഫിബ്രുവരി 13നു ശബാബിയ ഗ്രൌണ്ടില് തുടക്കം കുറിക്കും. തുടര്‍ന്ന് ഫുട്ബോള്‍, ക്രിക്കറ്റ്, കുട്ടികളുടെ സ്പോര്‍ട്സ്, സ്ത്രീകളുടെ സ്പോര്‍ട്സ്, ഇസ്ലാമിക മത്സരങ്ങള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ അരങ്ങേറും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാം കലണ്ടര്‍ സ്ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചതു വ്യത്യസ്ത അനുഭവമായി.
ലക്കി ഡ്രോയിലും എന്റര്ടെയ്ന്മെന്റിലുമായി ഇരുപതു പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.വി. കുഞ്ഞഹമ്മദ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍