ഇടാത്തി കേസില്‍ മൊഴി നല്‍കാന്‍ ഹാര്‍ട്ട്മാന്‍ വിസമ്മതിച്ചു
Saturday, February 7, 2015 6:13 AM IST
ബര്‍ലിന്‍: സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി)നേതാവായിരുന്ന സെബാസ്റ്യന്‍ ഇടാത്തി ഉള്‍പ്പെട്ട ബാല ലൈംഗികത കേസില്‍ മൊഴി നല്‍കാന്‍ പാര്‍ട്ടി നേതാവ് മിഷായേല്‍ ഹാര്‍ട്ട്മാന്‍ വിസമ്മതിച്ചു. കാനഡയില്‍നിന്ന് ബാല ലൈംഗികത സംബന്ധിച്ച ചിത്രങ്ങള്‍ ഇടാത്തി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയെന്നാണു കേസ്.

കേസിനെക്കുറിച്ച് ഇടാത്തിയെ മുന്‍കൂട്ടി അറിയിച്ചവരില്‍ ഹാര്‍ട്ട്മാനും ഉള്‍പ്പെടുന്നു എന്ന് ആരോപണം. ഇത് അദ്ദേഹം പരസ്യമായി നിഷേധിച്ചിരുന്നെങ്കിലും, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ചിരിക്കുകയാണിപ്പോള്‍.
മൊഴി നല്‍കാതിരിക്കാന്‍ തനിക്കു നിയമപരമായ ലഭിക്കുന്ന അവകാശം ഉപയോഗിക്കാനാണ് ഹാര്‍ട്ട്മാന്റെ ശ്രമം. കേസില്‍ സുപ്രധാന സാക്ഷിയാകുമെന്നു കരുതപ്പെട്ടിരുന്ന ആളാണ് ഇദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ ഇടാത്തിയുടെ വെളിപ്പെടുത്തലില്‍ ഹാര്‍ട്ട്മാന്‍ ഉള്‍പ്പെടെയുള്ള കക്ഷി നേതാക്കളെ അറിയിച്ചിരുന്നു എന്നു മൊഴി നല്‍കിയിരുന്നു.

ജര്‍മന്‍ ക്രിമിനല്‍ പോലീസ് അന്വേഷിക്കുന്ന സംഭവം ഇപ്പോള്‍ രാഷ്ടീയനേതൃത്വം ഒന്നടങ്കം ഇടാത്തിയ്ക്കനുകൂലമായി തിരിയുന്നുവെന്നാണു ഹാര്‍ട്ട്മാന്റെ വിസമ്മതിന്റെ സൂചനയെന്നാണു കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍