മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ ഫെബ്രുവരി ആറിന്
Friday, February 6, 2015 7:31 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലെ വിധിന്‍ഷോയില്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഫെബ്രുവരി ആറ് (വെള്ളി) മുതല്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചകളില്‍ നൈറ്റ് വിജിലിനു പ്രാര്‍ഥനാനിര്‍ഭരമായി തുടക്കം കുറിക്കുന്നു.

രാത്രി 7.30ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ സര്‍വീസ് രാത്രി 11.30ന് അവസാനിക്കും. ജപമാല സമര്‍പ്പണം, സ്തുതിഗീതങ്ങള്‍, വചന പ്രഘോഷണം, ദിവ്യകാരുണ്യനാഥനെ എഴുന്നള്ളിച്ചുവച്ചുകൊണ്ടുള്ള ആരാധന എന്നിവയുണ്ടാകും. വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കും.

ആത്മീയചൈതന്യം നിറഞ്ഞുകവിയുന്ന സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന നെറ്റ് വിജിലില്‍ പങ്കെടുത്ത് ആന്തരികസൌഖ്യവും രോഗ ശാന്തിയും തുടങ്ങി എല്ലാവിധ അനുഗ്രഹങ്ങളും യേശു നാഥനില്‍ നിന്നും പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും റവ. ഫാ. തോമസ് മടുക്കമൂട്ടില്‍ സ്വാഗതം ചെയ്തു.

അടുത്ത മാസത്തെ നൈറ്റ് വിജില്‍ മാര്‍ച്ച് ആറിനു നടക്കുമെന്നു സീറോ മലങ്കര ചാപ്ളെയിന്‍ റവ. ഫാ. തോമസ് മടുക്കമൂട്ടില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം: ട. അചഠഒഛചഥ’ട ഇഒഡഞഇഒ. ജഛഞഠണഅഥ,ങഅചഇഒഋടഠഅഞ, ങ22 0ണഞ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്