ഓക്സ്ഫോര്‍ഡില്‍ ഖടഛഇടങ വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ ആറു മുതല്‍ ഒമ്പതു വരെ
Friday, February 6, 2015 7:30 AM IST
ഓക്സ്ഫോര്‍ഡ്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ മേഖല കേന്ദ്രീകരിച്ചു മൂന്നു വര്‍ഷം മുമ്പും രൂപംകൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (ഖടഛഇടങ) ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ ആറു മുതല്‍ ഒമ്പതു വരെ ഓക്സ്ഫോര്‍ഡിലെ ഥീൌഹയ്യൌൃ ചമശീിേമഹ ടരീൌ അരശ്േശ്യ ല്‍ നടക്കും.

യാക്കോബായ സുറിയാനി സഭയുടെ യുകെ റീജണിലെ എല്ലാ ഇടവകകളിലുമുള്ള 12നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരയേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ അവരുടെ സൌഹൃദം വളര്‍ത്താനും ദൈവസ്നേഹവും കുടുംബബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും അവരുടെ ആത്മീയമായും ഭൌതികവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരിശുദ്ധ സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം തുടങ്ങിയവ പഠിക്കാനുമാണ്. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ടുള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് കുട്ടികള്‍ക്ക് അത്യന്തം പ്രയോജനമാകുമെന്നതില്‍ സംശയമില്ല. പരിശുദ്ധ സഭയുടെ യുകെ മേഖല സ്ഥാപിതമായശേഷം വിശ്വാസികള്‍ക്കു പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്താന്‍ സഭയുടെ റീജണല്‍ കൌണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്.

മൂന്നാം വര്‍ഷം സഘടിപ്പിക്കുന്ന ക്യാമ്പില്‍ സഭാവിശ്വാസികളായ എല്ലാ മാതാപിതാക്കളും 12നു 23 നും വയസിനിടയിലുള്ള കുട്ടികളെ അയച്ച് ഇത് ഒരു വന്‍ വിജയമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യുകെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പിലക്സിനോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ മേല്‍നോട്ടത്തിലാണു ക്യാമ്പ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പള്ളി സെക്രട്ടറിയുമായോ, സ്റുഡന്റ് മൂവ്മെന്റ് ഭാരവാഹികളുമായോ ബന്ധപ്പെടുക. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി വു://ഴീീ.ഴഹ/കരഛ8ര5 വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്. പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന കുട്ടികളുടെ എണ്ണം നിശ്ചപ്പെടുത്തിയിരിക്കുന്നതിനാല്‍ ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ 07460634025, 004552998210 ംംം.ളമരലയീീസ.രീാ/ഷമരീയശലേൌറലിാീ്ലാലിൌസ

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍