മര്‍ക്കസിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ മഹത്തരം: അഖിലേഷ് യാദവ്
Thursday, February 5, 2015 9:41 AM IST
ലക്നോ: മര്‍ക്കസിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറെ മഹത്തരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സന്നദ്ധസംഘടനകള്‍ രാജ്യത്തു നിരവധിയുണ്െടങ്കിലും മര്‍ക്കസ് സാരഥികള്‍ ചെയ്യുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും അതില്‍ വലിയ സന്തോഷമുണ്െടന്നും അഖിലേഷ് യാദവ് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് സൌദിയിലെ സ്വകാര്യ രാസമാലിന്യ സംസ്കരണ പ്ളാന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കു ഫണ്ട് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ക്കസിന്റെയും സന്നദ്ധസംഘടനയായ സഹായിയുടെയും ആഭിമുഖ്യത്തില്‍ സ്വരൂപിച്ച ഫണ്ടാണു ലക്നോവില്‍ നടന്ന ചടങ്ങില്‍ അഖിലേഷ് യാദവ്, മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, നഗര വികസന മന്ത്രി അസം ഖാന്‍ എന്നിവര്‍ ചേര്‍ന്നു ബന്ധുക്കള്‍ക്കു കൈമാറിയത്. മര്‍ക്കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച്. അസ്ഹരി, സഹായി പ്രസിഡന്റ് അബ്ദുള്‍ കരീം ഖാദിരി, ഷൌക്കത്ത് ബറകാത്തി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഇര്‍ഫാന്‍ അരിമ്പ്ര