ഡിഎംഎ അനുശോചിച്ചു
Thursday, February 5, 2015 9:40 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ മഹിപാല്‍പൂര്‍ -കാപാഷേര അംഗവും അയ്യപ്പപൂജ സമിതി കണ്‍വീനറുമായിരുന്ന പത്തനംതിട്ട തേക്കുതോട് തിരുവാതിരയില്‍ രാജശേഖരന്‍ നായരുടെ (രാജന്‍) നിര്യാണത്തില്‍ ഡിഎംഎ അനുശോചിച്ചു. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ ഫെബ്രുവരി രണ്ടിനായിരുന്നു മരണം.

അസോസിയേഷന് രാജേട്ടന്‍ ചെയ്ത സേവനങ്ങളെ എന്നും ഓര്‍ക്കുമെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്