മാഞ്ചസ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രഥമ നൈറ്റ് വിജില്‍ ഫെബ്രുവരി ആറിന്
Thursday, February 5, 2015 9:25 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നു. എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും രാത്രി 7.30 മുതല്‍ 11.30 വരെയാണ് ശുശ്രൂഷകള്‍. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഫെബ്രുവരി ആറിന് നടക്കും.

ദിവ്യകാരുണ്യ ആരാധന, ജപമാല, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ നേതൃത്വം നല്‍കും.

ആദ്യ വെള്ളിയാഴ്ചകളിലെ നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഫാ. തോമസ് മടുക്കമൂട്ടില്‍ സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066, എബി 07445414442.

പള്ളിയുടെ വിലാസം: ട. അിീി്യ ഇവൌൃരവ, ജീൃംമ്യ, ങമിരവലലൃെേ, ങ220ണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍