യുകെ ശ്രീനാരായണ സാംസ്കാരിക സമിതി; കിരണ്‍ മാണി ചെയര്‍മാന്‍, സുധാകരന്‍ പാലാ കണ്‍വീനര്‍
Wednesday, February 4, 2015 10:14 AM IST
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ശ്രീനാരായണ സാംസ്കാരിക സമിതി രൂപവത്കരിച്ചു. ബ്രിസ്റോളില്‍ ചേര്‍ന്ന പൊതുയോഗം കിരണ്‍ മാണിയെ ചെയര്‍മാനായും സുധാകരന്‍ പാലായെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്ത് താത്കാലിക കമ്മിറ്റി രൂപീകരിച്ചു. സംഘടന എസ്3 യുകെ എന്ന് അറിയപ്പെടും.

6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റ് സുജിത്ത് ഉദയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യുകെയില്‍ എന്‍എച്ച്എസ് ഇതര ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന എല്ലാവരെയും ചേര്‍ത്ത് സംഘടന വിപുലപ്പെടുത്താന്‍ യോഗം ചെയര്‍മാനെയും കണ്‍വീനറെയും ചുമതലപ്പെടുത്തി. പെരുമ്പാവൂര്‍ സ്വദേശിയാണു കിരണ്‍ മാണി. പാലാ സ്വദേശിയാണു സുധാകരന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07414608807

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്